പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയങ്ങാടി, ഏരിയപ്പള്ളി, ഉദയ, പുല്‍പ്പള്ളി ടൗണ്‍ എന്നിവടങ്ങളില്‍ ഏപ്രില്‍ 21 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനു കീഴില്‍ വരുന്ന വാളേരി, കുനിക്കരച്ചാല്‍, കുനിക്കരച്ചാല്‍ ജലനിധി, പാറക്കടവ്, വെള്ളമുണ്ട ഹൈസ്‌ക്കൂള്‍, പഴഞ്ചന ഭാഗങ്ങളില്‍ ഏപ്രില്‍ 21 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 3.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
33 കെ.വി സബിസ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷനിലെ മുഴുവന്‍ പ്രദേശങ്ങളിലും ഏപ്രില്‍ 22 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.