രാജ്യത്തെ ആദ്യത്തെ ഫാളോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി പടിഞ്ഞാറെത്തറ ബാണാസുര ഡാം റിസര്‍വ്വൊയറില്‍ വൈദ്യതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.500 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള പദ്ധതി ഫെറോസിമന്റ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള 18 കോണ്‍ക്രീറ്റ് ഫ്‌ളോട്ടുകളിലായാണ് സജ്ജീകരിച്ചിട്ടുള്ളത്.ഇത്തരത്തിലുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് ചിലവേറിയതാണെന്നും എന്നിരുന്നാലും സര്‍ക്കാര്‍ സാധ്യമായ വഴികളെല്ലാം കൂടുതല്‍വൈദ്യുതി ഉല്‍പ്പാദനത്തിനായി തേടുമെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഹൈഡല്‍ ടൂറിസത്തിലുടെ ലോകശ്രദ്ധനേടിയ പടിഞ്ഞാറെത്തറ ബാണാസുര ഡാം റിസര്‍വ്വൊയറില്‍ സ്ഥാപിച്ച വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന രാജ്യത്തെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്..ലാഭകരമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായുള്ള ആതിരപ്പള്ളി പദ്ധതിയെ ചിലര്‍ ചേര്‍ന്ന് സിംഹവാലന്‍ കുരങ്ങിന്റെയും വെള്ളച്ചാട്ടത്തിന്റെയും പേര് പറഞ്ഞ് എതിര്‍ക്കുകയാണ്.സമവായമുണ്ടാക്കി പദ്ധതി നടപ്പിലാക്കാണ് സര്‍ക്കാരിന്റെ ആഗ്രഹം.ഇതിനായി ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ച മുന്‍ മാനന്തവാടി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ അജയ് തോമസ്, വി.എം.സുധിന്‍ എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ സബ്‌സ്റ്റേഷനിലേക്കാണ് നല്‍കുക. ഒമ്പതുകോടി 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.