ലോക്ക്ഡൗണ്‍ കാലത്തും അനധികൃത പാറഖനനം

0

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലനിരകളില്‍ ലോക് ഡൗണ്‍ കാലത്തും അനധികൃത പാറഖനനം തകൃതി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ മറവിലാണ് പട്ടാപ്പകല്‍ നേരത്തും പാറ ഖനനം. ഒരു തരത്തിലുള്ള ഖനനവും പാടില്ലെന്ന് കര്‍ശന വിലക്കുള്ള സ്ഥലത്താണ് പാറകള്‍ ഇളക്കി മാറ്റി ഖനനം തുടരുന്നത്.അമ്പുകുത്തിമലയുടെ കിഴക്കേ ചരുവില്‍ ചെങ്കുത്തായ ഭാഗങ്ങളിലാണ് വന്‍ പാറകള്‍ ഉളി ഉപയോഗിച്ച് മുറിച്ച് നീക്കുന്നത്. ഇത്തരത്തില്‍ പാറഖനനം നടത്തുന്നതു കൊണ്ട് മഴക്കാലത്ത് വന്‍മണ്ണിടിച്ചിലിന് കാരണമായേക്കാം. കഴിഞ്ഞ പ്രളയകാലത്ത് അമ്പുകുത്തിമലയില്‍ 12 ഇടങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു മീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ റിസോര്‍ട്ട് മാഫിയ പാറ ഖനനം നടത്തുന്നത്. അപകടകരമായ സ്ഥലത്ത് ഇത്തരത്തില്‍ മണ്ണിളക്കി പാറ ഖനനം നടത്തുന്നത് പഞ്ചായത്ത് റവന്യൂ അധികൃതരുടെ ഒത്താശയുണ്ടന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയുടെ അടിവാരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തില്‍ റിസോര്‍ട്ട് മാഫിയ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയിടാന്‍ അധികൃതര്‍ തയ്യാറായില്ലങ്കില്‍ മഴക്കാലത്ത് വന്‍ ദുരന്തമുണ്ടായേക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!