ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തി തൊണ്ടര്‍നാട് എംറ്റിഡിഎം എച്എസ്
തൊണ്ടര്‍നാട് :പൊതു പരീക്ഷകള്‍ മാറ്റി വെച്ച ലോക്ക്ഡൗണ്‍ കാലത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുകയാണ് തൊണ്ടര്‍നാട് എംറ്റിഡിഎം ഹൈസ്‌കൂള്‍.കെമിസ്ട്രി,ഫിസിക്‌സ്,മാത്‌സ് എന്നീ വിഷയങ്ങളുടെ യൂണിറ്റ് പരീക്ഷകളാണ് രക്ഷിതാക്കളുടെ സഹായത്തോടെ നടത്തുന്നത്.ഓരോ ക്ലാസ്സിനും വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം ഈ വിഷയങ്ങള്‍ക്ക് 1 മണിക്കൂര്‍ നീണ്ട പരീക്ഷയാണ് നടത്തുന്നത്. രക്ഷിതാക്കളാണ് പരീക്ഷ നടത്തിപ്പുകാര്‍. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ഉത്തരസൂചിക ഉപയോഗപ്പെടുത്തി രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ കുട്ടി മാര്‍ക്കിടുന്നു.ഇത്തരത്തില്‍ പരീക്ഷ നടത്തുന്നതിലൂടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് എച്.എം ജോസ് കെ.ജെയ്‌സണ്‍ അറിയിച്ചു.