കര്‍ണ്ണാടകയിലേക്ക് അവശ്യവസ്തുക്കള്‍ എടുക്കുന്നതിനായി പോകുന്ന വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ പാസ് നിര്‍ബന്ധമാക്കി.മുത്തങ്ങ,ബാവലി, തോല്‍പ്പെട്ടി എന്നീ അതിര്‍ത്തികളിലൂടെ ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്കാണ് പാസ് നിര്‍ബന്ധമാക്കിയത്. ചരക്കെടുക്കാനായി പോകുന്ന ഡ്രൈവറും,ക്ലീനറുമല്ല തിരിച്ചു വരുന്നതെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.കൂടാതെ കര്‍ണാടകത്തില്‍ ചെക്ക് പോസ്റ്റിലടക്കം പാസ് വേണമെന്ന ആവശ്യമുയരുന്നതും വീണ്ടും പാസ് ഏര്‍പ്പെടുത്താന്‍ കാരണമായിട്ടുണ്ട്. മുത്തങ്ങ വഴി പോകുന്ന ചരക്ക് വാഹനങ്ങള്‍ നൂല്‍പ്പുഴ വില്ലേജ് ഓഫീസില്‍ നിന്നാണ് പാസ് എടുക്കേണ്ടത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഇത്തരത്തില്‍ പാസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഈ നിബന്ധന ഒഴിവാക്കുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.