കനത്ത മഴയിലും കാറ്റിലും കുലച്ച നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു
വേനല്‍മഴയിലും കാറ്റിലും ആറാട്ടുതറയില്‍ കൃഷി ചെയ്തിരുന്ന വെണ്‍മണി സ്വദേശി രാജന്റെ 1300 ഓളം കുലച്ച നേന്ത്രവാഴകള്‍ മുഴുവനായും നിലംപൊത്തി.മൂന്നര ലക്ഷം രൂപയോളം ചിലവഴിച്ചാണ് കൃഷി ഇറക്കിയത്. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമായ വാഴക്കുലകളാണ്
നശിച്ചത്.പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പ എടുത്താണ് കൃഷി ഇറക്കിയത്.കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ 300 ഓളം വാഴകളാണ് നശിച്ചത്. ഇതിന്റെ നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ ഇതുവരെയും ലഭിച്ചില്ലെന്ന് രാജന്‍ പറയുന്നു.