കല്‍പ്പറ്റ: ഈ ലോക്ഡൗണ്‍ കാലത്തും കുട്ടികള്‍ക്ക് കരുതലായി വയനാട് ചൈല്‍ഡ്ലൈന്‍ കേന്ദ്രം സജീവം. ഇക്കാലയളവില്‍ ഒട്ടേറെ പരാതികളും കൗണ്‍സിലിംഗ് കേസുകളും ചൈല്‍ഡ്ലൈനിലെത്തി. കേസുകളില്‍ ശാരീരിക മാനസിക പീഡനം, ലൈംഗിക ചൂഷണം, കുടുംബപരമായ പ്രശ്നങ്ങള്‍,വൈദ്യ സഹായം എന്നിങ്ങനെ 25 പരാതികളും ഒട്ടേറെ കൗണ്‍സിലിംഗ് കേസുകളുമാണ് ചൈല്‍ഡ്ലൈനിലെത്തിയത്. ചൈല്‍ഡ്ലൈന്‍ സേവനം നേരത്തെ ലോക്ഡൗണിന്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ മുഴുവന്‍ ചൈല്‍ഡ്ലൈന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിലയിരുത്തി. കേരളത്തെ പ്രതിനിധീകരിച്ച് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് പ്രൊജക്ട് ഡയറക്ടര്‍മാര്‍, കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ചൈല്‍ഡ്ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ.ദിനേശന്‍ പങ്കെടുത്തു.
തുടര്‍ന്നുളള ദിവസങ്ങളിലും അടിയന്തിരസാഹചര്യങ്ങളില്‍ ചൈല്‍ഡ്ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ലേക്കോ നേരിട് 04936-205264 എന്നനമ്പറിലോ കുട്ടികള്‍ക്കോ, അവര്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ക്കോ സേവനം ആവശ്യപ്പെടാവുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post