കുഴിനിലത്തെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വേനല്‍മഴ
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പ്രദേശത്തെ കര്‍ഷകരുടെ അയ്യായിരത്തിലധികം വാഴകളാണ് നിലംപൊത്തിയത്.അധികൃതരുടെ കനിവെത്തിയില്ലങ്കില്‍ കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കുന്നതിലും അധികമായിരിക്കും.
മൂപ്പെത്താറായും അല്ലാത്തതുമായ അയ്യായിരത്തിലധികം വാഴയാണ് കുഴിനിലം പ്രദേശത്ത് കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ നിലംപൊത്തിയത്. ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണുക കര്‍ഷകന്റെ മനസില്‍ ഇടി തീ എന്നോണം നിലംപരിശായ വാഴകളും ഒപ്പം മൂപ്പെത്താറായ കുലകളും. പ്രദേശത്തെ പി.മൊയ്തൂട്ടി, രാജു മൈക്കിള്‍, ഇബ്രഹീം,കൊട്ടായില്‍ ചെറിയാന്‍, നഗരസഭ കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം, പാണായി സുരേഷ് എന്നിവരുടെ വാഴകളാണ് നിലംപൊത്തിയത്.ഇതില്‍ സുരേഷിന്റെ എല്ലാ വാഴകളും ഒടിഞ്ഞുവീണു.വര്‍ഷങ്ങളായി കൃഷിയാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗം.കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തില്‍ വാഴകള്‍ നശിച്ചപ്പോഴും അതിജീവനമെന്നോണം ഇത്തവണയും വാഴ കൃഷിയില്‍ വ്യാപ്ര തരായ കുഴിനിലത്തെ കര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരു എന്നോണമാണ് ഇത്തവത്തെ വേനല്‍മഴ ഇവരുടെ മനസുകളെ കണ്ണീരിലാഴ്ത്തിയത്.
പ്രദേശത്തെ പത്തിലധികം കര്‍ഷകരുടെ വാഴകളാണ് നിലംപൊത്തിയത്.പ്രളയം തകര്‍ത്ത പാടത്ത് പൊന്നുവിളയിക്കാനെത്തിയ വാഴ കര്‍ഷകര്‍ക്ക് അധികൃതര്‍ മുന്‍കൈ എടുത്ത് മതിയായ നഷ്ട പരിഹാരം നല്‍കി കുടുംബങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കൗണ്‍സിലര്‍ കൂടിയായ ഹുസൈന്‍ പറഞ്ഞു.ലോക്ക് ഡൗണ്‍ കാലത്ത് പെയ്തവേനല്‍മഴ കര്‍ഷക മനസുകള്‍ക്ക് ഇരട്ടി ദുരിതമാണ് വരുത്തിവെച്ചത്.