കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ജില്ലയില്‍ ആരംഭിച്ച നാട്ടു ചന്തകള്‍ വിവിധ ഉത്പാദന കമ്പനികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി ഗാന്ധിപാര്‍ക്ക്, പനമരം ബസ് സ്റ്റാന്റ്, കല്‍പ്പറ്റ വിജയ പമ്പ് പരിസരം, പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം, പുല്‍പ്പള്ളി ബസ് സ്റ്റാന്റ്, ബത്തേരി സ്വതന്ത്ര മൈതാനി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണി വരെയാണ് ചന്തയുടെ പ്രവര്‍ത്തന സമയം.