ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

0

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകള്‍ മാലിന്യമുക്തമാക്കുന്നതിന് സ്വീകരിക്കേണ്ട ശുചിത്വ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിമുതല്‍ നാലരവരെയാണ് ഫേസ്ബുക്ക് ലൈവ്. ഉറവിട മാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം, ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ സംശയ നിവാരണം ഹരിതകേരളം മിഷനിലെയും ശുചിത്വ മിഷനിലെയും വിദഗ്ധര്‍ നല്‍കും.ഹരിതകേരള മിഷന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചാല്‍ ലൈവ് കാണാനാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ ലൈവ് പരിപാടിയില്‍ പങ്കെടുക്കും.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിച്ച മാസ്‌കുകള്‍, കൈയ്യുറകള്‍, അഴുകുന്ന പാഴ്‌വസ്തുക്കള്‍, അഴുകാത്ത പാഴ്‌വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!