കൽപ്പറ്റ. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള എൻജിഒ അസോസിയേഷൻ ജില്ലാ ഭരണകൂടത്തിന് മാസ്കുകൾ കൈമാറി. ജില്ലാ സെക്രട്ടറി കെ എ മുജീബ് വയനാട് കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഐഎഎസ് നാണ് മാസ്ക്കുകൾ കൈമാറിയത്. ജില്ലാ ജോയിൻ സെക്രട്ടറി സി കെ ജിതേഷ്, കെ. ആർ രതീഷ് കുമാർ കൽപ്പറ്റ ബ്രാഞ്ച് ട്രഷറർ ജെയിംസ് കുര്യൻ എന്നിവർ പങ്കെടുത്തു. ഓൾ കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിലിന്റെ നേതൃത്വത്തിൽ INTUC തയ്യൽ തൊഴിലാളികളാണ് മാസ്ക്കുകൾ നിർമ്മിച്ചു നൽകിയത്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും എൻ.ജി.ഒ അസോസിയേഷൻ മാസ്കുകൾ നേരത്തെ നിർമിച്ചു നൽകിയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.