കാട്ടുപോത്തുകള്‍ കിണറ്റില്‍ വീണു
മാനന്തവാടി റെയിഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീടിന്റെ സമീപത്തെ കിണറ്റിലാണ് കാട്ടുപോത്തുകള്‍ വീണത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. രക്ഷപ്പെടുത്തന്നതിനുള്ള ശ്രമത്തിന് ഇടയില്‍ ഒരു കാട്ടുപോത്ത് ചത്തു. മാനന്തവാടി റെയിഞ്ച് ഓഫീസര്‍ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ സി.വിജിത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കാട്ടുപോത്തിനെ കിണറ്റില്‍ നിന്ന് പുറത്ത് എത്തിച്ച് തോല്‍പെട്ടി കാട്ടില്‍ തുറന്നുവിട്ടു.