കോവിഡ് പ്രതിരോധ കാലയളവില്‍ പ്രശ്നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗണ്‍സലര്‍മാരെ വിളിക്കാം. നിയമനടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും. ഫോണ്‍. വയനാട് : 9745643015, 9496436359.