ജില്ലയിലെ കർഷകർക്ക് സ്പെഷൽ പേക്കേജ് അനുവദിക്കണമെന്ന് ഹരിതസേന

0

ജില്ലയിലെ കർഷകർക്ക് സ്പെഷൽ പേക്കേജ് അനുവദിക്കണമെന്ന് ഹരിതസേന. വായ്പകൾക്ക് മൊറട്ടോറിയം എന്ന കുറുക്കുവിദ്യ കർഷകർക്ക് പ്രയോജനമല്ലെന്നും നേതാക്കൾ.പേക്കേജ് നടപ്പാക്കാത്ത പക്ഷം ലോക്ക് ഡൗണിന് ശേഷം പ്രത്യക്ഷ സമരമെന്നും നേതാക്കൾ. കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയം കൊണ്ട് തന്നെ കർഷകരുടെ നടുവെടിഞ്ഞ അവസ്ഥയാണ്. അതിനിടയിലാണ്ഇപ്പോഴത്തെ കൊറോണ ജില്ലയിലെ കർഷകരുടെ ദുരിതം ഇരട്ടിയാക്കിയിരിക്കയാണ്. ഉൽപ്പന്നങ്ങൾക്ക് വിലയില്ലായതിന് പുറമെ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു സാഹചര്യത്തിൽ കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടാശ്വാസ പദ്ധതികൾ നടപ്പാക്കണമെന്നും ഹരിതസേന നേതാക്കൾ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!