ഉച്ചയൂണ്‍ പാര്‍സലായി നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.
ഉച്ചയൂണ്‍ പാര്‍സലായി നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സക്കായി എത്തുന്ന രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയാണ് ബ്ലോക്ക് പഞ്ചായത്ത് മാതൃകയാവുന്നത്. ജനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിക്കുന്ന സാമ്പത്തിക സഹായത്താല്‍ കൊച്ചുകുടിയില്‍ ഷാജിയും കുടുംബവും വീട്ടില്‍ വച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത് .ആരോഗ്യ വകുപ്പിന്റെയും, ആശുപത്രി അധികൃതരുടെയും നിര്‍ദ്ദേശ്യാനുസരണം കോവിഡ് 19 തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. മുമ്പ് ആശുപത്രിയില്‍ തന്നെ ആയിരുന്നു ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്നത് കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും ഇരുത്തി വിതരണം ചെയ്യുന്നതിനും പോതു ഇടങ്ങില്‍ നിയന്ത്രണം വന്നതോടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. ഗ്രാമപ്രദേശമായതിനാല്‍ ഭക്ഷണം ലഭ്യമാകാന്‍ മറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ നൂറിലതികം രോഗികള്‍ക്ക് ആശ്രയമായ് മാറുകയാണ് ഈ പദ്ധതി.