മാസ്കുകൾ മാനന്തവാടി ഫയർ സ്റ്റേഷൻ യൂണിറ്റിന് കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി നിർമ്മിച്ച മാസ്കുകൾ മാനന്തവാടി ഫയർ സ്റ്റേഷൻ യൂണിറ്റിന് കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി.ജെയിംസിന് മാസ്ക്കുകൾ കൈമാറി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ ഭാനു, മുൻസിപ്പാലിറ്റി കമ്മറ്റി പ്രസിഡൻറ് ഷിംജിത്ത്.ഇ.ബി, രൂപേഷ്.എൻ.കെ, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു