ലോക്ക്ഡൗണിന്റെ വിരസത മാറ്റാന്‍ ചെടികള്‍ നട്ടും ചിത്രം വരച്ചും പുല്‍പ്പള്ളി സ്വദേശി അശ്വതി

0

ലോക്ക്ഡൗണിന്റെ വിരസത മാറ്റാന്‍ ചെടികള്‍ നട്ടും ചിത്രം വരച്ചും വീട് അലങ്കരിക്കുകയാണ് പുല്‍പ്പള്ളി സ്വദേശി അശ്വതി സാജന്‍.വീടുകളില്‍ വെറുതെ സമയം കളയുന്ന എല്ലാവര്‍ക്കും മാതൃകയാകയാണ് ഈ ബിരുദ വിദ്യാര്‍ത്ഥിനി.

മംഗളുരു സെന്റ് അലോഷ്യസ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വതി.കോളജ് അടച്ച് വീട്ടിലെത്തിയത് മുതല്‍ ഭയപ്പെടുത്തുന്ന വാര്‍ത്തകളും കടുത്ത നിയന്ത്രണങ്ങളുമായി മനസിനെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകളില്‍ നിന്ന് ആശ്വാസം തേടി അശ്വതി വീട് മനോഹരമാക്കാന്‍ തീരുമാനിച്ചു. വീടിനുള്ളിലും പുറത്തും ചെടികള്‍ നട്ടു, കുപ്പികളില്‍ അലങ്കാര ചെടി നട്ട് വീടിനുള്ളില്‍ സ്ഥാപിച്ചു. പാഴ് വസ്തുക്കള്‍ കൊണ്ട് കരകൗശല ഉല്‍പന്നങ്ങളുണ്ടാക്കി.പഠന കാലത്തെ പഴയ ശേഖരത്തില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍, ചായം എന്നിവ ഉപയോഗിച്ച് ചിത്രരചനയും ആരംഭിച്ചു.ഒപ്പം വീട്ടിലെ പൂന്തോട്ടം,പച്ചക്കറി തോട്ടം എന്നിവയുടെ പരിചരണവും തുടങ്ങി.വളപ്രയോഗം,നനയ്ക്കല്‍ കാട് പറിക്കല്‍ എന്നിവയെല്ലാം ഏറ്റെടുത്തു.സമയം കളയാന്‍ പറ്റാത്തതിനാലാണ് ഇതിലേക്ക് തിരിഞ്ഞതെന്ന് അശ്വതി പറയുന്നു.സദാസമയവും ഫോണും ടിവിയും കണ്ടിരുന്ന് മുഷിയുന്നവര്‍ക്ക് അതില്‍ നിന്ന് ഒരു മാറ്റത്തിനായി ഇത്തരം എന്തെങ്കിലും കാര്യങ്ങള്‍ വീട്ടിലിരുന്ന് ചെയ്യാനാവുമെന്ന് അശ്വതി പറയുന്നു. ഇതിന് പുറമെ വീട്ടുജോലികളിലും ചേരുന്നതോടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും വീടും പരിസരവും മനോഹരമാക്കാനും സാധിക്കുമെന്നും അശ്വതി പറയുന്നു.പുല്‍പള്ളി പാറക്കടവ് കുടിലില്‍ വീട്ടിലെത്തുന്നവര്‍ക്ക് അശ്വതിയുടെയും സഹോദരന്‍ അജിത്തിന്റെയും ഭാവനയില്‍ വിരിഞ്ഞ കലാവിരുതുകള്‍ കണ്‍നിറയെ കാണാം.

Leave A Reply

Your email address will not be published.

error: Content is protected !!