കര്‍ശന നടപടികളുമായി മേപ്പാടി പോലീസ്.

0

 

നെടുങ്കരണയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി മേപ്പാടി പോലീസ്. ടൗണില്‍ തുറന്നിരുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും രാവിലെ 9 മണിയോടെ പോലീസ് അടപ്പിച്ചു. അത്യാവശ്യമില്ലാതെ റോഡിലിറങ്ങിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ഉടന്‍ വിട്ടു കൊടുക്കേണ്ട എന്ന തീരുമാനത്തിലാണ് പോലീസ്.കേസ്സുകളും രജിസ്റ്റര്‍ ചെയ്യും.വ്യക്തികളുടെ സാമൂഹ്യ സമ്പര്‍ക്കം കര്‍ശനമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ കര്‍ശനമാക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.മേപ്പാടി സി.ഐ.രജീന.കെ.തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!