തെരുവുനായ്ക്കൾക്കും പക്ഷിമൃഗാദികൾക്കും ഭക്ഷണം ഒരുക്കി നൽകി ഒരു കൂട്ടം യുവാക്കൾ

0

നൂൽപ്പുഴയിൽ തെരുവുനായ്ക്കൾക്കും പക്ഷിമൃഗാദികൾക്കും ഭക്ഷണം ഒരുക്കി നൽകി ഒരു കൂട്ടം യുവാക്കൾ. ലോക്ക് ഡൗൺ സമയത്ത്  ഭക്ഷണം കിട്ടാതെ അലയുന്ന പക്ഷിമൃഗാദികൾക്ക് യൂത്ത് വാളണ്ടിയർമാരാണ് ഭക്ഷണം നൽകുന്നത്. വിശപ്പ് മനുഷ്യനായാലും മൃഗങ്ങൾക്കായാലും ഒരുപോലെയണ്. എല്ലാവരും അങ്ങാടിയിലുള്ളപ്പോൾ അലഞ്ഞുതിരിഞ്ഞിരുന്ന മൃഗങ്ങൾക്ക് ഭക്ഷണം ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ഭീതിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ ഒതുങ്ങി. ടൗണുകളിൽ ആരുമില്ലാതായതോടെ അലഞ്ഞുതിരിഞ്ഞിരുന്ന നായ്ക്കളും, കുരങ്ങകളും, പക്ഷികളുമെല്ലാം തീറ്റയും വെള്ളവുമില്ലാത്ത ദുരിതസ്ഥിതിയിലായി. ഇവർക്കുള്ള വെള്ളവും ഭക്ഷണവും നമ്മൾ തന്നെ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് നൂൽപ്പുഴയിലെ യൂത്ത് വാളണ്ടിയർമാർ ഇത്തരത്തിൽ തെരുവുകളിൽ ഭക്ഷണവും വെളളവും ഇല്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾക്കും, കുരങ്ങുകൾക്കും, പക്ഷികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കി നൽകിയത്. മൂലങ്കാവ്, കല്ലൂർ, നായ്‌ക്കെട്ടി എന്നിവടങ്ങളിലായാണ് മൂന്നു നേരവും ഭക്ഷണം നൽകുന്നത്. യൂത്ത് കോർഡിനേറ്റർ സിബിൽ ബാബുവിന്റെ നേതൃത്വത്തിൽ ജിത്ത്, ബിനോയി, ഷാരൂഖ്, ശ്യാം എന്നിവരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഭക്ഷണസാധനങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് ഇവർതന്നെ പാകം ചെയ്താണ് വിവിധ ഇടങ്ങളിൽ പക്ഷിമൃഗാദികൾക്ക് ഭക്ഷണം ഒരുക്കിനൽകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!