നെന്മേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി.

0

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവന സന്നദ്ധരായി യുവാക്കളുടെ സഹകരണത്തോടെ നെന്മേനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. അമ്മായിപ്പാലം, മലങ്കര, കുന്താണി, മാനിവയല്‍, വാഴക്കണ്ടി, മലവയല്‍, മണ്ടോദ്ക്കര, മലങ്കരവയല്‍ എന്നീ പ്രദേശങ്ങളിലാണ് അണുനശീകരണം നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡംഗം പി. കെ സത്താര്‍, ജംഷീദ് കളത്തിങ്കല്‍, റഹിം കല്ലട, അപ്പു മലങ്കരവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!