അവശ്യ വസ്തുക്കളുടെ വില്‍പന വില ക്രമാതീതമായി കൂട്ടുന്ന സാഹചര്യത്തില്‍ പൊതു വിപണിയിലെ ചില്ലറ വില്‍പന വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിലവിരം: മട്ട അരി – 37 രൂപ, ജയ അരി – 37, കുറുവ അരി – 40, പച്ചരി – 26, ചെറുപയര്‍ – 115, ഉഴുന്ന് – 103, സാമ്പാര്‍ പരിപ്പ് – 93, കടല-65, മുളക്-180, മല്ലി-90, പഞ്ചസാര-40, സവാള-40, ചെറിയ ഉള്ളി-100, ഉരുളക്കിഴങ്ങ്-40, വെളിച്ചെണ്ണ-180, തക്കാളി-34, പച്ചമുളക്-65.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കുന്നതായിരിക്കും. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ചില്ലറ വില്‍പന നടത്താന്‍ പാടുള്ളതല്ല. പൊതുവിപണി പരിശോധനയ്ക്കായി സിവില്‍ സപ്ലൈയ്‌സ്, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ രംഗത്തുണ്ട്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരാതികള്‍ അറിയിക്കാന്‍ വൈത്തിരി-9188527405, മാനന്തവാടി-9188527406, ബത്തേരി-9188527407.
Sign in
Sign in
Recover your password.
A password will be e-mailed to you.