ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 1278 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ആകെ 6748 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്നും ഇന്നലെ സാംപിളുകള്‍ ഒന്നും തന്നെ പരിശോധനയ്ക്കായി അയച്ചിട്ടില്ല. ഇതുവരെ അയച്ച 67 സാമ്പിളുകളില്‍ 52 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 51 എണ്ണവും നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 579 വാഹനങ്ങളിലായി എത്തിയ 850 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.