ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ആകാശ ക്യാമറ.

0

ഡ്രോണിന്റെ ആദ്യ പരീക്ഷണം കല്‍പ്പറ്റ ടൗണില്‍ നടത്തി. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആള്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും നിരത്തിലിറങ്ങുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം തുടങ്ങിയത്. ജില്ലയില്‍ ലോക്ക് ഡൗണിനൊടും 1നിരോധനാജ്ഞയോടും ജനങ്ങള്‍ സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളും റോഡുകളെല്ലാം ഇന്നു വിജനമായിരുന്നു.പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം കുറവ് കണ്ടെത്തിയത്. വളരെ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് ക്യാമറയില്‍ കുടുങ്ങിയിട്ടുള്ളത്. ഡ്രോണ്‍ സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയാല്‍ അനാവശ്യമായി റോഡിലിറങ്ങാന്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടിയെടുക്കാന്‍ സഹായകമാകും. കേസ് ചാര്‍ജ് ചെയ്യുന്നതിനും ഡ്രോണിലെ വീഡിയോ ഉപയോഗപ്പെടുത്തും. ഏറ്റവും അത്യാധുനിക വിദ്യകളുപയോഗിച്ചാണ് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടെ പോലീസിന്റെ ജോലിഭാരവും കുറയ്ക്കാന്‍ കഴിയും. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!