സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. കുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും 200-ാളം പേര്‍്ക്കാണ് ഭക്ഷണം നല്‍കുന്നത്. കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങള്‍ സന്നദ്ധസംഘടനകള്‍, കുടുംബശ്രീകള്‍ എന്നിവരില്‍ നിന്നുമാണ് സമാഹരിച്ചത്.കുപ്പാടി സ്‌കൂളിലെ ക്യാമ്പില്‍ പാര്‍പ്പിച്ച ടൗണില്‍ അലഞ്ഞുതിരിഞ്ഞുനടന്നവരെ ചെതലയം പ്രഥമിക കേന്ദ്രത്തിലെ ഡോക്ടര്‍ നിഖിലയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു,ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ ജിഷാഷാജി, കൗണ്‍സിലര്‍മാരായ ജയപ്രകാശ്, റ്റി.കെ രമേഷ്, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ലിജോ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. നൂല്‍പ്പുഴ പഞ്ചയാത്തിലും രണ്ട് ദിവസം മുമ്പ് കമ്മ്യൂണിറ്റി കി്ച്ചന്‍ ആരംഭിച്ചു. ഇവിടെനിന്നും 45-ാളം ആളുകള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.