സിപിഐ ബോധവല്‍ക്കരണ പരിപാടിയും ശുചീകരണ പ്രവര്‍ത്തനവും
സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴ ടൗണ്‍,ചുങ്കം,ആരാധനാലയങ്ങള്‍,അങ്കണ്‍വാടി,പോലിസ് സ്റ്റേഷന്‍, മാര്‍ക്കറ്റുകള്‍,വെയിറ്റിങ്ങ് ഷെഡ്ഡുകള്‍ എന്നിവിടങ്ങളില്‍ അണുനാശിനി തളിച്ച് ശുചികരിച്ചു.വരും ദിവസങ്ങളില്‍ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങളില്‍ ശുചികരണ പ്രവര്‍ത്തനവും ബോധവല്‍ക്കരണ പരിപാടിയും തുടരും.വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ കഴിയുന്ന മുഴുവന്‍ പേരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി ആഭ്യര്‍ത്ഥിച്ചു.ശുചീകരണ പ്രവര്‍ത്തനത്തിനും ബോധവല്‍ക്കരണ പരിപാടിക്കും സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ദിനേശ് ബാബു,മണ്ഡലം കമ്മറ്റി അംഗം പി.നാണു,ലോക്കല്‍ കമ്മറ്റി അംഗം പി.റയിസ്, മുസ്തഫതലപ്പുഴ. ബ്രിജേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.