കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ലോക്ക് ഡൗണില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികളും തൊഴില്‍ രഹിതരുമായ 20ലേറെ ആളുകള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്തു. മില്ലുമുക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീവിനായക കാറ്ററിംഗ് ടീമാണ് കമ്മ്യൂണിറ്റി കിച്ചണില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുന്നത്.ചോറും കറിയും ചപ്പാത്തിയുമാണ് വിതരണം ചെയ്യുന്നത്. ഓരോരുത്തരുടേയും താമസ സ്ഥലത്തെത്തി രണ്ട് നേരം ഭക്ഷണം വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ബിനു ജേക്കബ് പറഞ്ഞു.കമ്പളക്കാട് ശാന്തി നഗറില്‍ ഫാത്തിമാ ക്വാട്ടേഴ്‌സിലെ അഥിതി തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കടവന്‍ ഹംസ, മെമ്പര്‍ പുന്നോളി അബ്ബാസ് , അസിസ്റ്റന്റ് സെക്രട്ടറി രാജു ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.