പൊള്ളലേറ്റ് ചികിത്സയിലിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു.നീര്‍വാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നെടുക്കുന്ന് കോളനിയിലെ പരേതനായ കുരുന്തന്റെ മകള്‍ ശിവാനി(16) ആണു മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് മരിച്ചത്. കഴിഞ്ഞ 24ന് രാത്രി 11നാണ് വീടിന് പുറത്തുള്ള അടുപ്പില്‍ നിന്ന് തീപിടിച്ചത്. വിദ്യാര്‍ഥി സ്വയം മണ്ണെണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതാണ് എന്ന് പറയപ്പെടുന്നു.കാരണം വ്യക്തമല്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.