സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി. കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡ പ്രകാരമാണ് ജില്ലാ ആസൂത്രണ സമിതിയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളാണ് അംഗീകരിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം, പദ്ധതികളുടെ എണ്ണം, തുക (ലക്ഷത്തില്‍) എന്ന ക്രമത്തില്‍ ചുവടെ.
ജില്ലാ പഞ്ചായത്ത് – 227 – 5727.26
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് – 127 – 1233.13
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് – 134 – 1319. 52
കല്‍പ്പറ്റ മുനിസിപ്പാലിറ്റി – 205 – 1688.69
മാനന്തവാടി മുനിസിപ്പാലിറ്റി – 282 – 1516.05
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് – 196 – 896.58
എടവക ഗ്രാമ പഞ്ചായത്ത് – 200 – 1069.47
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് – 207 – 1509.04
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് – 136 – 701.51
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് – 225 – 1769.58
നെന്‍മേനി ഗ്രാമ പഞ്ചായത്ത് – 237 – 1621.26
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് – 188 – 1503.24
പൊഴുതന ഗ്രാമ പഞ്ചായത്ത് – 125 – 8827.63
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് – 208 – 1849.41
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് – 180 – 1028.33
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് – 207 – 1067.25
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് – 115 – 358.72
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് – 235 – 825.04
പനമരം ഗ്രാമ പഞ്ചായത്ത് – 242 – 1657.33
മേപ്പാടി ഗ്രാമ പഞ്ചായത്ത് – 180 – 1204.49
മുട്ടില്‍ ഗ്രാമ പഞ്ചായത്ത് – 204 – 2012.83
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് – 142 – 1071.69
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post