സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനാംഗങ്ങളെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ 700 വനിതാ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും, 300 ദുരന്ത നിവാരണ സേനാംഗങ്ങളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജരാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കാവശ്യമായ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കൊറോണ ജാഗ്രതയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് സേനാംഗങ്ങളുടെ സേവനം ഉറപ്പ് വരുത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.