നിര്‍ധനര്‍ക്ക് ഭക്ഷണവുമായി കമ്മ്യൂണിറ്റി കിച്ചണ്‍
മാനന്തവാടി നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങി.ആദ്യ ദിവസം ഭക്ഷണം നല്‍കിയത് 250ഓളം പേര്‍ക്ക്.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിച്ചത്.മാനന്തവാടി ഗവ:യു.പി സ്‌ക്കുളിലാണ് ഭക്ഷണം പാചകം ചെയ്ത് പാക്കറ്റുകളിലാക്കി ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് സൗജന്യമായി വിതരണം ചെയ്യുന്നത്.ഇതര സംസ്ഥാന തൊഴിലാളികള്‍ നഗരസഭ മുന്‍കൈയ്യെടുത്ത് മാറ്റി പാര്‍പ്പിച്ചിട്ടുള്ള കടവരാന്തകളിലും കട തിണ്ണകളിലും മറ്റും കഴിയുന്ന 27 പേര്‍,മാനന്തവാടിയില്‍ എത്തിയിട്ടുള്ള 56 സര്‍ക്കസ് കലാകാരന്‍മാര്‍,നഗരസഭ പരിധിയിലെ വിവിധ ഡിവിഷനുകളില്‍ പ്രയാസമനുഭവിക്കുന്ന 20 ഓളം പേര്‍ ഉള്‍പ്പെടെ 250 പേര്‍ക്കാണ് ഇന്ന് ഉച്ചഭക്ഷണം നല്‍കിയത് നാളെ മുതല്‍ വിവിധ കാരണങ്ങളാല്‍ പ്രയാസങ്ങളനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് 20 രൂപ നിരക്കില്‍ കുടുംബശ്രീ മുഖേന ഉച്ചഭക്ഷണ പൊതികള്‍ നല്‍കും. വ്യക്തികള്‍,സംഘടനകള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഭക്ഷണം തച്ചാറാക്കുന്നതിനുള്ള ചിലവ് കണ്ടെത്തുന്നത്. ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കുമ്പോള്‍ ഒരു നേരത്തേ ഭക്ഷണത്തിന് പോലും ഗതിയില്ലാതെ നിരവധി പേര്‍ ദുരിതമനുഭവിക്കുമ്പോള്‍ നഗരസഭയുടെ കമ്മ്യുണിറ്റി കിച്ചന്‍ ഏറെ അനുഗ്രഹമായി മാറിയിരിക്കുകയാണ്.