യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി
പുല്‍പ്പള്ളി: വയനാട് ലക്‌സ് ഇന്‍ ടൂറിസ്റ്റ് ഹോമിലെ മനേജര്‍ രഞ്ജിത്ത് ദാസിനെ പോലീസ് പുല്‍പ്പള്ളി ടൗണില്‍ വച്ച് അകാരണമായി മര്‍ദ്ദിച്ചതായി പരാതി.വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ടൗണിലേക്ക് വരുമ്പോഴായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചത്.പരിക്കുകളോടെ രഞ്ജിത്തിനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഹോം അടച്ചിട്ടിരിക്കുകയായിരുന്നു ഇവിടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കി മടങ്ങുമ്പോഴായിരുന്നു ആറംഗ പോലീസ് സംഘം മര്‍ദ്ദിച്ചതെന്നും ഇത് സംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നും രഞ്ജിത്ത് പറഞ്ഞു.എന്നാല്‍ ലോക്ക് ഡൗണ്‍ നിരോധനജ്ഞ നിലനില്‍ക്കെ പുറത്തിറങ്ങുന്നതിന് വ്യക്തമായ രേഖകളില്ലാതെ ടൗണിലെത്തിയ രഞ്ജിത്തിനോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പറഞ്ഞപ്പോള്‍ പോലീസിനോട് ധിക്കാരപരമായി പെരുമാറിയതിനെ തുടര്‍ന്ന് വിരട്ടിയോടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.