കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ അരികെ പദ്ധതി ആരംഭിച്ചു. രോഗ ബാധയുടെ ഭാഗമായി മാനസിക സമ്മര്‍ദം അനുഭവപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ടെലി മെഡിസിന്‍ വഴി ഹോമിയോ ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് ടെലികണ്‍സള്‍ട്ടേഷന്‍ വഴി പരിശോധന നല്‍കുന്നത്. പരിശോധനയ്ക്ക് ശേഷം മരുന്ന് ആവശ്യമുള്ളവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലൂടെ അവ ലഭ്യമാക്കും. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ : 9626619821, 8075480677
Sign in
Sign in
Recover your password.
A password will be e-mailed to you.