കൽപ്പറ്റ:വയനാട് കലക്ടറുടെ വീട് ആക്രമിച്ച കേസിൽ പ്രതി പൊലീസ് നിരീക്ഷണത്തിലാണന്ന് ജില്ലാ പോലീസ് മേധാവി. വയനാട് വിഷൻ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഇക്കാര്യം വ്യക്തമാക്കിയത്.അടുത്തുതന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞയും ലോക്ക്ഡൗണും നിലവിൽ വന്നതിനു ശേഷം ജില്ലയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.ഐപിസി , കേരള പോലീസ് നിയമം , ദേശീയ ദുരന്തനിവാരണ നിയമം, എപ്പിഡെമിക് ആക്ട്,സൈബർ നിയമങ്ങൾ തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് ഇത്തരക്കാർക്കെതിരെ കേസെടുക്കുന്നത് . മതിയായ കാരണമില്ലാതെ റോഡിലിറങ്ങിയാൽ തുടർന്ന് കേസെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കും പാസ്പോർട്ട് കണ്ടുകെട്ടും എന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.