കോവിഡ് 19 നേരിടാന്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

0

കോവിഡ് 19 നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കേന്ദ്ര ധനമന്ത്രിയാണ് പാക്കേജ് പ്രഖ്യാപിച്ചത്.വിധവകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും,മുതിര്‍ന്ന പൗരന്‍മാര്‍ക്കും 1000 രൂപ വീതം ധനസഹായം.8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും.വനിതകള്‍ക്കായി ജനധന്‍ അക്കൗണ്ടില്‍ മൂന്ന് മാസം 500 രൂപ വീതം നല്‍കും.എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍.കൊറോണ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും.നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയാണിത്.അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തിരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക.ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!