വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ഭാരതീയ ചികിത്സാ വകുപ്പ് വയനാട് , ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ മരുന്നുകൾ ജില്ലയിൽ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. എടവക ഗ്രാമ പഞ്ചായത്തിലെ പാതിരിച്ചാൽ ഗവ. ആയുർവേദ ആശുപത്രിയിൽ നിന്നും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രതിരോധ മരുന്നുകൾ വിതരണം നടത്തി.കൂടാതെ പ്രതിരോധ ശേഷി ഏറ്റവും ആവശ്യമായി വരുന്നതും കൂടുതൽ ജനസംമ്പർഗ്ഗം ഉള്ളവരുമായ പോലിസ് ഉദ്യോഗസ്ഥർക്ക് മരുന്നുകൾ വിതരണം ചെയ്യണമെന്ന ലക്ഷ്യത്തോടെ സ്ഥാപനത്തിൻ്റെ ഏറ്റവും അടുത്തുള്ള മാനന്തവാടി പോലീസ് സ്റ്റേഷനിലും മരുന്നുകൾ വിതരണം നടത്തി. പാതിരിച്ചൽ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി രാംകുമറിൻ്റെ ടീമിനൊപ്പം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയനും വിതരണ ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.