തൊവരിമല ഭൂസമരക്കാര്‍തല്‍ക്കാലം മാറി നല്‍ക്കും

0

കൊറോണ രോഗ വ്യാപന പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരക്കാര്‍ സമരപന്തലില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കും. സുരക്ഷാര്‍ത്ഥം മാറി നില്‍ക്കണമെന്ന ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശം മാനിച്ചാണ് തൊവരിമല ഭൂസമരക്കാര്‍ മാതൃക പരമായ തീരുമാനമെടുത്തത്. അയല്‍ജില്ലകളിലും കുടകിലും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അവിടങ്ങളിലുളളവര്‍ സമര പന്തലിലെത്തുന്നത് സമരക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് മാറി നില്‍ക്കാന്‍ ജില്ലാ ഭരണകുടം നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്ന് സമര സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച്ച രാവിലെ കളക്ടറുടെ ചേബറിലെത്തി ഇതിനുള്ള സന്നദ്ധത അറിയിച്ചു. സമരക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസര്‍, മാസ്‌ക്ക് തുടങ്ങിയവ ജില്ലാ ഭരണകൂടം വിതരണം ചെയ്തു. സമരക്കാര്‍ സ്വന്തം കോളനികളിലേക്ക് തിരികെ പോകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമരക്കാരോടെപ്പം പന്തലില്‍ കഴിഞ്ഞു വന്ന ജോസഫ് എന്നയാളെ സാമുഹ്യ നീതി വകുപ്പിന്റെ വൃദ്ധ സദനത്തിലേക്ക് മാറ്റും. 2019 ഏപ്രില്‍ 24 മുതല്‍ കളക്ട്രറ്റിനു മുന്നില്‍  ആരംഭിച്ചതാണ് തൊവരിമല ഭൂസമരം.

Leave A Reply

Your email address will not be published.

error: Content is protected !!