പ്രതിസന്ധികളുടെ ഇടയില്‍ അരിക്ക് വില വര്‍ധിപ്പിച്ചു.

0

സ്വകാര്യ കമ്പനിയുടെ അരിയുമായി വന്ന വാഹനം പടിഞ്ഞാറത്തറയില്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഒരാഴ്ചകൊണ്ട് കിലോയ്ക്ക് നാലു രൂപയാണ് വില കൂട്ടിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

സംസ്ഥാനത്ത് അനുഭവപ്പെടുന്ന പ്രശ്നങ്ങളുടെയും, രൂക്ഷമായ നിയന്ത്രണങ്ങളുടെയും പ്രതിസന്ധിയുടെയും നടുവില്‍ പവിഴം ബ്രാന്‍ഡ് അരികള്‍ക്കാണ് വില കൂടിയതായി പരാതിയുള്ളത്. ഒരാഴ്ചക്കുള്ളില്‍ കമ്പനി ഘട്ടംഘട്ടമായി നാലു രൂപകൂട്ടിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വ്യാപാരികളില്‍ നിന്നും ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പടിഞ്ഞാറത്തറയില്‍ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി വിതരണം ചെയ്യുന്ന ലോറി തടഞ്ഞു. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയും പോലീസിന്റെ സാന്നിധ്യത്തോടെ ലോറി പോകാന്‍ അനുവദിക്കുകയും ചെയ്തു. കലക്ടര്‍ അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!