ബത്തേരി നഗസഭാ ഓഫീസില്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ പൊതുജനങ്ങളുടെ പ്രവേശനത്തില്‍ കര്‍ശന നിയന്ത്രണം.നഗരസഭ ഓഫീസിലും പരിസരത്തും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചു. നഗരസഭ പരിധിയിലെ ചെറുതും വലുതുമായ ഓഡിറ്റോറിയങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുവാന്‍ പാടില്ലെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.എഞ്ചിനിയറിംഗ് വിഭാഗത്തില്‍ പുതിയ പ്ലാന്‍, പെര്‍മിറ്റ് അപേക്ഷകള്‍,കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള അപേക്ഷകള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു.ആരോഗ്യ വിഭാഗത്തില്‍ ജനന, മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷന്‍, വ്യാപാര ലൈസന്‍സ്, അടിയന്തര സ്വഭാവമില്ലാത്ത പരാതികള്‍ എന്നിവയും താല്‍ക്കാലികമായി നിര്‍ത്തി.രജിസ്റ്റര്‍ ചെയ്ത ജനന- മരണ,- വൈവാഹിക സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കാം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നാളെമുതല്‍ 50 ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ ഉണ്ടാവുകയുള്ളു. അതേ സമയം നികുതികള്‍ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പരമാവധി ആളുകള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.