പനമരം പുഴ മലിനം ശുദ്ധീകരിക്കാന്‍ നടപടികളില്ല
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ പുഴകളില്‍ മലിനജലം കുടുതലായി കണ്ടത് വയനാട്ടിലെ കമ്പനി പുഴയിലാണ്. ഇതില്‍ പ്രധാനമായത് കബനിയുടെ ശാഖയായ പനമരം പുഴയാണ് .പുഴയുടെ ഓരങ്ങളില്‍ നിരവധി വീടുകളുണ്ട്. ് പുഴയുടെ കരയേട് ചേര്‍ന്നാണ് ഒരോ വീടിന്റെയും സെപ്റ്റിക് ടാങ്കുകള്‍. ഇതൊന്നും ബന്ധപ്പെട്ട അധിക്യതര്‍ ശ്രദ്ധിക്കാറില്ല. കുടിവെള്ളത്തിന് ഈ പുഴയെ ആശ്രയിക്കുന്നവരും ഏറെയാണ്.പുഴയുടെ സംരക്ഷണം എങ്ങും എത്തിയില്ല ഒഴുകുന്നത് കോളിഫോം ബാക്ടീരിയുമായി നടപടിയെടുക്കാതെ തദ്ദേശഭരണകൂടംപടിഞ്ഞാറത്തറ ഭാഗത്ത് നിന്ന് കൂടല്‍ കടവ് എത്തി മാനന്തവാടിയോട് ചേര്‍ന്ന പനമരം പുഴയുടെ സംരക്ഷണം കടലാസില്‍.കോളീഫോം ബാക്ടീരിയയുടെ അളവ് ഏറെ ഉണ്ടായിട്ടും അത് കുറക്കാനുള്ള വഴി പനമരം പുഴയില്‍ ഉണ്ടായിട്ടില്ല. ഈ കാര്യത്തില്‍ ഭരണകൂടത്തിനേ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പരസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു – എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ ഒന്നും എടുക്കാന്‍ ആരും താല്പര്യമെടുക്കുന്നില്ല.പനമരം പുഴയുടെ മാതോത്ത് പൊയില്‍ മുതല്‍ പനമരംടൗണിനടത്തുവരെയുള്ള ഭാഗമാണ് ഏറ്റവും കൂടുതല്‍ മാലിനമായി കിടക്കുന്നത്. ഈ ഭാഗത്ത് കോളിഫോം ബാക്ടീരിയ വളരെ കൂടുതലാണെന്ന് 15 വര്‍ഷം മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ട്.വീടുകളിലെ സെപ്റ്റിക് ടാങ്കുകളിലെ പൈപ്പുകള്‍ രഹസ്യമായി പുഴയിലേക്ക് എത്തുന്നതാണ് ഇതിന് കാരണം എന്നാല്‍ ഇത് ഒഴിവാക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.പനമരം പുഴയില്‍ കുളിക്കുന്നവരുടെ ദേഹം ചൊറിഞ്ഞ് പൊട്ടുന്നതും പതിവാണ്. മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.കടുത്ത വേനലിലും വറ്റാത്ത പുഴയാണ് പനമരം പുഴ. വയനാടിന്റെ പച്ചപ്പാണ് ഈ പുഴയെ സംരക്ഷിച്ച് നിര്‍ത്തുന്നത്. പ്രകൃതിയൊരുക്കിയ ഈയൊരു സമ്മാനം വേണ്ട രീതിയില്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ആരും താല്പര്യം കാണിക്കുന്നില്ലെന്നുള്ളതാണ് യഥാര്‍ത്ഥ്യം.നിലവില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ പനമരം പുഴയുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.അതിനാല്‍ തന്നെ പുഴയുടെ സംരക്ഷണവും അനിവാര്യമാണ്.