പ്രതിനിധി സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു
ഐ എന്‍ ടി യു സി ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം പ്രതിനിധി സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു.കോക്കടവ് എ എല്‍ പി സ്‌കൂളില്‍ വെച്ച് നടത്തിയ പ്രതിനിധി സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി കെ മമ്മുട്ടി അദ്ധ്യക്ഷത വഹിച്ചു.എം പി ബാലകൃഷ്ണന്‍ നായര്‍, ജിജിപോള്‍, പി ചന്ദ്രന്‍, പി പി ജോര്‍ജ്, ടി എ റെജി, തുടങ്ങിയവര്‍ സംസാരിച്ചു. കെ പി സി സി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലിക്ക് ചടങ്ങില്‍ വെച്ച് സ്വീകരണം നല്‍കി. .വൈകുന്നേരം എട്ടെ നാലില്‍ ചേര്‍ന്ന പൊതു സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ വി വിനയന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തിന് ശേഷം എസി മാത്യൂസും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി.