മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ വാഹന തിരിമറിയും പുറത്ത്
സസ്‌പെന്‍ഷനിലായ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ സാമ്പത്തിക ക്രമകേടിനു പുറമെ വാഹന തിരിമറിയും പുറത്ത്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തവിഞ്ഞാല്‍ കൃഷിഭവന് അനുവദിച്ച ഇരുചക്രവാഹനം അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയുടെ എടവക പാണ്ടിക്കടവിലെ വീട്ടിലാണ് . തവിഞ്ഞാല്‍ക്കൃഷി ഓഫീസര്‍ വാഹനം ലഭിച്ചില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടും കൃഷി അസിസ്റ്റന്റ് നടപടി എടുത്തില്ല. സംഭവത്തില്‍ കൃഷി ഓഫീസറോട് ധനകാര്യ വകുപ്പ് വിശദീകരണം തേടി.