പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി ഫാമില്‍ എമു പക്ഷി ചത്തു

0

വൈത്തിരി പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി ഫാമില്‍ എമു പക്ഷി ചത്തു. 10 വയസു പ്രായമുള്ള എമു പക്ഷിയാണ്് ചത്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ഫാമില്‍ ചികിത്സ കിട്ടാതെ പശുക്കള്‍ ചാവുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി മൃഗങ്ങള്‍ ചാവുന്ന സാഹചര്യത്തില്‍ ഇതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ മൃഗങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്. ഒരു എമു പക്ഷികൂടെ ചത്തത്. 2010-ലാണ് 5 എമു പക്ഷികളെ പൂക്കോട് ഫാമില്‍ വിരിയിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചത്ത എമു പക്ഷി കുറച്ചു നാളുകളായി ക്ഷീണിതവസ്ഥയിലായിരുന്നു.ഇതിനെ മറ്റൊരുകൂട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ചത്തത്.

വെറ്റിനറി കോളേജില്‍ മൃഗങ്ങള്‍ ചാവുന്ന സംഭവം ഇത് ഒറ്റപെട്ടതല്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മതിയായ ചികിത്സ കിട്ടാതെ ഫാമിലെ പശുക്കള്‍ ചത്തിരുന്നു. കൂടാതെ ഗവേഷണത്തിനായി യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ച 4 ഒട്ടകപക്ഷികളുടെ അവസ്ഥയും ദുരിതപൂര്ണമായിരുന്നു തൂവലുകള്‍ പൊഴിഞ്ഞ രക്തം പൊടിയുന്ന തരത്തില്‍ ഇവയുടെ അവസ്ഥയും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നതാണ് .. തുടര്‍ന്ന് മണ്ണുത്തിയിലെ ഫം ഡയറക്ടര്‍ അന്വേഷണം നടത്തി പോവുകയല്ലാതെ വേണ്ട നടപടികളൊന്നും ഉണ്ടായിരുന്നില്ല.. ഇത്തരത്തില്‍ ഉള്ളൊരു പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ അടുപ്പിച്ച് മൃഗങ്ങള്‍ ചാകുന്നത് സമ്പന്തിച്ച്് അന്വേഷണം നടത്തണമെന്ന്.. ജനത ദള്‍ കല്‍പ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി ജ്യോതിഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!