കൊറോണയ്‌ക്കെതിരെ പനമരത്ത് മൈക്ക് അനൗണ്‍സ്‌മെന്റ്

0

പനമരം പഞ്ചായത്തില്‍ കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങി. മലപ്പുറത്തും,കാസര്‍കോട്ടും കൊറോണ സ്ഥിരീകരിച്ചതോടെയാണ് വയനാട്ടിലും ജാഗ്രത ശക്തിപ്പെടുത്തിയത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകളള്‍ കൂടെക്കൂടെ കഴുകുക, മാസ്്ക് ധരിക്കുക,വിവാഹം ഉള്‍പ്പെടെ ആഘോഷങ്ങള്‍ ചടങ്ങാക്കി മാറ്റുക.പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുക,പനിയുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍, സാധനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക,അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക, രോഗബാധിത പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക,തുടങ്ങിയവയാണ് പനമരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനൗണ്‍സ് ചെയ്യുന്ന നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!