സ്‌ക്രാപ് ലോറികള്‍ അനാവിശ്യമായി തടയുന്നുവെന്ന് സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍

0

വയനാട്ടില്‍ നിന്നും സ്‌ക്രാപ് ലോഡുമായി പോകുന്ന ലോറികള്‍ ചെക്പോസ്റ്റുകളില്‍ തടഞ്ഞിടുന്നുവെന്ന് സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട്ടില്‍ നിന്നും കര്‍ണാകടത്തിലേക്ക് കൊണ്ട് പോകുന്ന സ്‌ക്രാപ് ലോഡുകളാണ് മൂലഹള്ള, കുട്ട, ബാവലി ചെക്പോസ്റ്റുകളായി തടഞ്ഞിടുന്നത്. നിയമപ്രകാരം 18 ശതമാനം ജി.എസ്.ടി അടക്കം അടച്ച് അസംസ്‌കൃത വസ്തുക്കളുമായി കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ലോറികള്‍ കഴിഞ്ഞ ഒരാഴ്ചയായി അധികൃതര്‍ തടയുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഗുണ്ടല്‍പ്പേട്ടക്ക് സമീപം രണ്ട് ലോറികള്‍ ആശുപത്രി മാലിന്യം തള്ളിയതിന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് തങ്ങളെയും കര്‍ണാടക വനംവകുപ്പ് അധികൃതര്‍ സംശയത്തോടെ നോക്കിക്കാണാന്‍ ഇടയായത്. ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെല്ലാം ബലിയാടാകുന്നത് കൃത്യമായി ഇ വേ ബില്ലെടുത്ത് ജി.എസ്.ടിയും അടച്ച് ചരക്ക് നീക്കം നടത്തുന്ന സ്‌ക്രാപ് മര്‍ച്ചന്റുമാരാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!