രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

0

രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. മാനന്തവാടി പഞ്ചാരകൊല്ലി ഓങ്ങാറോമീത്തല്‍ മുസ്തഫയാണ് ഉദാരമതികളുടെ സഹായം തേടുന്നത്.ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് കനാറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായി ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് വൃക്കകളും തകരാറിലായി മുസ്തഫ നിലവില്‍ കോഴികേട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശവാസികളുടെയും ചാരിറ്റി സംഘടനകളുടെയും സഹായത്താലാണ് ചികിത്സ നടത്തുന്നത്. സഹോദരന്‍ ഒരു വ്യക്ക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് വൃക്ക മാറ്റിവെക്കാന്‍ 13 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത.് ഓട്ടിസം ബാധിച്ച കുട്ടികളുടെ പിതാവായ മുസ്തഫക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്.ചികിത്സക്കായി മാനന്തവാടി കനറാ ബാങ്കില്‍ O248 1010 25651, iFSCCNRB.O000 248 എന്ന നമ്പറില്‍ എക്കൗണ്ടും തുടങ്ങിയിട്ടുണ്ട് വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവിജ്, കൗണ്‍സിലര്‍മാരായ കെ.വി.ജുബൈര്‍, സക്കീന ഹംസ, ചികിത്സ കമ്മിറ്റി ഭാരവാഹികളായ റഷീദ് നീലാംബരി, പഞ്ചാരകൊല്ലി മഹല്ല് സെക്രട്ടറി കെ.ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!