യെദ്യൂരപ്പയെ കാണാന്‍ ആക്ഷന്‍കമ്മിറ്റി തീരുമാനം

0

ദേശീയപാത 766 രാക്കുരുക്ക് വിഷയം; പോരാട്ടം ശക്തമാക്കാന്‍ എന്‍എച്ച് 766 ട്രാന്‍സ്പോര്‍്ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍കമ്മറ്റി തീരുമാനം. കര്‍ണ്ണാടക മുഖ്യമന്ത്രിയെ കാണാനും,ഈമാസം 14ന് സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരങ്ങളെ അണിനിരത്തി പ്രകടനവും വിശദീകരണ പൊതുയോഗവും നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനം. ദേശീയപാത 766ന്റെ നിലവിലെ സ്ഥിതിഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനിലാണ് തീരുമാനം.

ദേശീയപാത 766ലെ യാത്രാ സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെ അണിനിരത്തി അവസാനംവരെ പോരാടാന്‍ സുല്‍ത്താന്‍ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തക യോഗത്തില്‍ തീരുമാനിച്ചു. ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല കല്‍പ്പറ്റ എംഎല്‍എ സി. കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. സുപ്രീംകോടതിയില്‍ കേസ് പരിഗണനയ്ക്ക് വരുന്ന അടുത്ത തീയതിക്ക് മുന്‍പ് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടുകള്‍ വിശദീകരിക്കുന്നതിനു വേണ്ടി ഈ മാസം പതിനാലിന് വൈകിട്ട് സുല്‍ത്താന്‍ബത്തേരി സ്വതന്ത്ര മൈതാനിയില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഐ. സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നിലപാട് തന്റെ പദവിക്ക് ചേര്‍ന്നതായില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. എംഎല്‍എ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനവും, ജനകീയ സമരത്തിന്റെ ഭാവിയും അനിശ്ചിതത്തില്‍ ആവുമെന്ന ആശങ്ക വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അത്തരംആശങ്കകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലന്നും അതിശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുപോകുമെന്നും യോഗം പ്രഖ്യാപിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനു ലീഗല്‍ സെല്ലും, സോഷ്യല്‍മീഡിയാ സെല്ലും രൂപീകരിക്കാനും തീരുമാനിച്ചു.

മില്‍ക്ക് സൊസൈറ്റി ഹാളില്‍ കണ്‍വെന്‍ഷന്‍ എംഎല്‍എ സി. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി. എല്‍ സാബുവിന്റെ അധ്യക്ഷനായി. ജനറല്‍ കവീനര്‍ സുരേഷ് താളൂര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ ട്രഷറര്‍ സജി ശങ്കര്‍, പി സി മോഹനന്‍ മാസ്റ്റര്‍, വിജയന്‍ ചെറുകര, വി.വി. ബേബി. പി. വാസുദേവന്‍, കെ ശശാങ്കന്‍ , കെ. ജെ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വ്യാപാരികള്‍, പൗരപ്രമുഖരും അമ്പതോളം സംഘടനാ പ്രതിനിധികളും സുല്‍ത്തന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തി

Leave A Reply

Your email address will not be published.

error: Content is protected !!