വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും

0

എടവക പയിങ്ങാട്ടരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തുന്ന വൈഖരീ സംഗീതോത്സവം ഈ മാസം 18, 19, 20 തീയ്യതികളായി നടക്കും.18 ന് സംഗീതോത്സവം തൃപ്പൂണിത്തുറ സംഗീത കോളേജിലെ വോക്കല്‍ ഹെഡ് ഡോ.ശ്രീദേവ് രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാത്രി 7-30 ന് ആരംഭിക്കുന്ന സംഗീത കച്ചേരിയില്‍ ഡോ.ശ്രീദേവ് രാജഗോപാല്‍ , വയലാ രാജേന്ദ്രന്‍, ചങ്ങനാശേരി ജയന്‍,ം വി.രാമസ്വാമി അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് 19, 20 തിയതികളില്‍ രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തില്‍ വയനാട്ടിലെയും മറ്റു ജില്ലകളിലെയും സംഗീതോപാസകര്‍ സംഗീതാര്‍ച്ചന നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ഒരു കീര്‍ത്തനം പാടാന്‍ അവസരമുണ്ടായിരിക്കും പക്കമേളങ്ങള്‍ സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!