ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി.

0

മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതയുടെയും ഇതര കത്തോലിക്കാ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഒമ്പതാമത് വയനാട് ബൈബിള്‍ കണ്‍വെന്‍ഷന് ബത്തേരിയില്‍ തുടക്കമായി. മുഖ്യവികാരി ജനറാള്‍ മോണ്‍. മാത്യു അറമ്പന്‍കുടി കോര്‍എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമുഹബലിയോടെയാണ് കണ്‍വെന്‍ഷന് തുടക്കമായത്. വി. കുര്‍ബാനയ്ക്ക് കല്‍പ്പറ്റ, ബത്തേരി മേഖലകളിലെ ബഹു. വൈദീകര്‍ സഹകാര്‍മ്മീകരായിരുന്നു. കത്തീഡ്രല്‍ വികാരി ഡോ. തോമസ് കാഞ്ഞിരമുകളില്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് ഫാ. വര്‍ഗീസ് പന്തപ്പിള്ളിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിലെ സുവിശേഷപ്രഘോഷകനായ ഫാ. ജോഷ്വാ കൊച്ചുവിളയിലാണ് വചനപ്രഘോഷണം നയിക്കുന്നത്. നടക്കേണ്ട വഴി തിരിച്ചറിഞ്ഞ് ദൈവത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യണമെന്നും സ്വയം വിശുദ്ധികരിച്ച് ആത്മാവില്‍ ബലപ്പെടണമെന്ന് അദ്ദേഹം ആദ്യദിനത്തില്‍ ആഹ്വാനം ചെയ്തു. വൈകിട്ട് 5.00 ന് ഗാനശുശ്രൂഷയ്ക്ക് ആരംഭിക്കുകയും 8.30 സമാപിക്കുകയും ചെയ്യും.തുടര്‍ന്ന് ഫാ. ജോഷ്വാ കൊച്ചുവിളയില്‍ വചനപ്രഘോഷണവും വി. കുര്‍ബാനയുടെ വാഴ്വും നടത്തും. വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചരുന്ന വിശ്വാസ സമൂഹത്തിന് തിരികെ പോകുവാന്‍ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!