വിനോദ സഞ്ചാര മേഖലയിലേക്ക് നെയ്ത്തു കേന്ദ്രം
ജില്ലയിലെ ഏക കൈത്തറി നെയ്ത്ത്, വിപണന കേന്ദ്രമായ തൃശ്ശിലേരിയിലെ വയനാട് നെയ്ത്ത് ഗ്രാമം വിനോദ സഞ്ചാര മേഖലയിലേക്കും കാലെടുത്ത് വെക്കുന്നു. വയനാട് നെയ്ത്തുഗ്രാമം പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് കേന്ദ്രം.
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ 2001ലാണ് ആദിവാസി സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമിട്ട് വയനാട് ,ഹാന്റ് ലൂം പവര്‍ലൂം ആന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ തരം വസ്ത്രങ്ങള്‍, വീടുകള്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും മറ്റും ആവശ്യമായ ഫര്‍ണീഷീംങ് ക്‌ളോത്ത്, ബെഡ് ഷീറ്റ്, കര്‍ട്ടന്‍ , സ്‌ക്കൂള്‍ യൂണിഫോം തുടങ്ങിയവയെല്ലാം സൊസൈറ്റിയില്‍ നെയ്‌തെടുത്ത് വിപണനം ചെയ്യുന്നുണ്ട്, ഇതിനായി മാനന്തവാടി, മീനങ്ങാടി, നടവയല്‍, തൃശ്ശിലേരി എന്നിവിടങ്ങളില്‍ 4 ഷോറൂമുകളും തിരുനെല്ലിയില്‍ ഒരു ഔട്ട് ലെറ്റുമുണ്ട് .60 തറി യന്ത്രങ്ങളും, 20 കൈത്തറി യന്ത്രങ്ങളും കേന്ദ്രത്തിലുണ്ട്.60 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ്.ഇപ്പോള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തുണി തരങ്ങള്‍ വയനാട് നെയ്ത്ത് ഗ്രാമം എന്ന പേരിലാണ് വിപണിയിലെത്തുന്നത്, സൊസൈറ്റിക്ക് സ്വന്തമായുള്ള 14 ഏക്കറോളം സ്ഥലം ബൃഹത്തായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി സൊസൈറ്റി സെക്രട്ടറി സജീര്‍ പറഞ്ഞു. നെയ്ത്ത് ഗ്രാമത്തിന്റ് പ്രവര്‍ത്തനം കാണാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും, അന്യജില്ലകളില്‍ നിന്നും ആളുകളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെയുള്ള പച്ചപ്പ് ഉപയോഗപ്പെടുത്തി പുന്തോട്ടം, ബയോ പാര്‍ക്ക് എന്നിവ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.