വയനാടിന്റെ വികസനത്തില്‍ ഏറ്റവും സ്വാധീനമുള്ള മേഖല ടൂറിസമാണെന്നും, അതുകൊണ്ട് തന്നെ ടൂറിസം മേഖലയില്‍ കൂടുതല്‍ സമഗ്രമായ പദ്ധതികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി ഒരുക്കിയ തെന്നിന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ട് ലൈനുകളുള്ള സ്വീപ്‌ലൈന്‍ കേരളത്തില്‍ തന്നെ ആദ്യ സാഹസിക റൈഡായ ഹ്യൂമന്‍ സ്ലിംഗ് ഷോട്ട്,ഹ്യൂമന്‍ ഗൈറോ, ട്രെമ്പോളിന്‍ പാര്‍ക്ക്, ബഞ്ചി ട്രെമ്പോളിന്‍ എന്നിങ്ങനെ 5 റൈഡുകളും എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ കളക്റ്റര്‍ ഡോ.അദീല അബ്ദുല്ല ഡോ.അദീല അബ്ദുല്ല അധ്യക്ഷയായിരുന്നു.മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ഭരതന്‍, വൈസ് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സീതാവിജയന്‍, കെ.ജി പ്രകാശ്, എ കെ ദിനേശന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ എ രാജന്‍, ഡിറ്റിപിസി സെക്രട്ടറി ബി ആനന്ദ്, അസ. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി സന്ദീപ്, അസ.എന്‍ജിനിയര്‍ കെഡി ജിസ്‌ന ദേവസ്യ, ഡോ. റോഹ് നി നായര്‍ എന്നിവര്‍ സംസാരിച്ചു.